നിങ്ങള്‍ ഒരു ദൈവപൈതല്‍ ആണോ?

നിങ്ങള്‍ ഇതുവരെയും യേശുവിനെ രക്ഷകനായി സ്വീകരിച്ചിട്ടില്ല എങ്ങ്കില്‍ ഇപ്പോള്‍ അതിനു കഴിയും.
  • ദൈവം നിങ്ങളെ അറിയുന്നു, നിങ്ങളെ സ്നേഹിക്കുന്നു. അവനു നിങ്ങളെക്കുറിച്ച് പദ്ധതിയുന്ടെ. യോഹന്നാന്‍ 3:16.
  • മനുഷ്യന്‍ പാപിയും ദൈവത്തില്‍നിന്നും അന്യപ്പെട്ടവനുമാണ്. റോമര്‍ 3:23 .
  • പാപത്തിന്റെ ശമ്പളം മരണമാണ് . റോമര്‍ 6:23 .
  • സകല മാനവരാശിയുടെയും പാപത്തിന്റെ പരിഹാരത്തിനായി യേശു ക്രൂശില്‍ മരിച്ചു. റോമര്‍ 5:8.
  • യേശുവില്‍ വിശ്വസിക്കുന്നവര്‍ക്ക് സൌജന്യമായി രക്ഷ ലഭിക്കും . എഫെസിയര്‍ 2:8-9.

മുത്തുകള്‍ ഉണ്ടാകുന്നത്

Posted by Prince Mathew Saturday, August 15, 2009


മുത്തുകള്‍ ഉണ്ടാകുന്നത്

സമുദ്രത്തില്‍ മുത്തുകള്‍ ഉണ്ടാകുന്നതെങ്ങനെയെന്നു നിങ്ങള്‍ക്കറിയാമോ? സമുദ്രത്തിലുള്ള ഒരു തരം കക്കായിലാണ് അതുണ്ടാകുന്നത്. ഒയിസ്റെര്‍ എന്നാ ഈ കക്കാകളുടെ ഉള്ളിലുള്ള മാംസളമായ ഭാഗം വളരെ മൃദുവാണ് . ഈ മാംസത്തില്‍ അറിയാതെ ഭക്ഷണത്തിന്റെ അവശിഷ്ടം കടന്നാല്‍ അതിനു വല്ലാതെ വേദനിക്കും. എങ്കിലും അവശിഷ്ടത്തെ പുറത്ത് കളയാന്‍ അതിനു മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല. അകത്തിരിക്കുന്ന അവശിഷ്ടം ഉളവാക്കുന്ന വേദന സഹിക്കുകയല്ലാതെ അതിനെ ഒന്നും ചെയ്യാന്‍ കഴികയില്ല. ഓരോ ചെറിയ ചലനത്തിലും അത് വേദനപ്പെട്ടുകൊണ്ടിരിക്കും. ഉടന്‍ തന്നെ ഈ ജീവി രണ്ടു സ്രവങ്ങള്‍ പുറപ്പെടുവിക്കും. അരഗിനിട്ടെ, കങ്ങ്കിയൂലിന്‍ എന്നിവയാണ് ആ സ്രവങ്ങള്‍. അത് ഈ അവശിഷ്ടത്തിന് ചുറ്റും പോതിഞ്ഞു കട്ടിയുള്ള ഒരു ആവരണമായി മാറും. കാത്സ്യം കാര്‍ബനെറ്റിന്റെ ഈ ആവരണം പതുക്കെ വലുതാകാന്‍ ആരംഭിക്കും. ഒടുവില്‍ ചില വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അത് നല്ല മിനുസവും തിളക്കവും ഉള്ള മുത്തായി മാറും. അതെ ആ കടല്ജീവിയുടെ വേദനയില്‍ നിന്നുമാണ് നമ്മെ സന്തോഷിപ്പിക്കുന്ന മുത്തുകള്‍ ലഭിക്കുന്നത്‌.

നിങ്ങളുടെ വേദന, ഒരുപക്ഷെ നിങ്ങള്‍ അതിനു കാരണക്കാര്‍ അല്ലെങ്ങ്കിലും, ചിലരെ സന്തോഷിപ്പിക്കുന്ന മുത്തുകള്‍ ആയി രൂപന്തരപ്പെടുകതന്നെ ചെയ്യും.

ഓര്‍ക്കുക, പതിനായിരത്തില്‍ ഒരു ജീവിയില്‍ മാത്രമേ മുത്തുകള്‍ കാണപ്പെടുന്നുള്ളൂ. അതെ, നിങ്ങള്‍ ഒരു അപൂര്‍വ ജീവി തന്നെ.
(മാത്യു പാലത്തുങ്കല്‍)


അവന്റെ പദ്ധതി

Posted by Prince Mathew Sunday, August 9, 2009


അവന്റെ പദ്ധതി
നമ്മുടെ രക്ഷകന് ഒരു മികവാര്‍ന്ന പദ്ധതിയുണ്ട്
അവന്റെ "മികച്ചതില്‍" ആശ്രയിക്കുന്നവര്‍ക്കായി
സന്തോഷത്തിനും അനുഗ്രഹത്തിനും ഒപ്പം
പരീക്ഷകളും ശോധനകളും ഹൃദയ വേദനകളും
നിങ്ങള്‍ക്കുണ്ടാകും
പക്ഷെ ഏറ്റവും മികച്ചത് അവന്‍ അറിയുന്നു!

ദൈവത്തിന്റെ വഴിയെപ്പോഴും സമ്പൂര്‍ണം
അവന്റെ ജ്ഞാനം ഒരിക്കലും പഴകുന്നില്ല
പരീക്ഷകളിലും ശോധനകളിലും അവന്റെ അത്ഭുതം നിങ്ങള്‍ കാണും
അവന്റെ സമ്പൂര്‍ണ പദ്ധതി നിങ്ങള്‍ അറിയും
അവന്റെ നിയന്ത്രണത്തില്‍ നിങ്ങള്‍ വിശ്രമിക്കും

അവന്റെ സ്നേഹ ഹൃദയം മുകളില്‍നിന്നു കാണുന്നു
നിങ്ങളുടെ പാദങ്ങള്‍ പോകേണ്ട പാതകള്‍
ഒരു തവണ ഒരു ചുവട്, അവന്റെ കരം നിങ്ങളുടെതില്‍
അവന്റെ ഹിതം നിങ്ങള്‍ മറക്കുകില്ല
സമ്പൂര്‍ണമായി സമര്‍പ്പിച്ചാല്‍, അവന്റെ വിളിയെ അനുസരിച്ചാല്‍
അവന്‍ കൈവിടുകയില്ല!
- ഗ്ലാഡിസ് എം. ബോവ്മാന്‍

നിങ്ങളുടെ കപ്പല്‍ പായ ഉറപ്പിക്കുക!

"ഒരു പടക് കിഴക്കോട്ടു സഞ്ചരിക്കുന്നു ... മറ്റൊന്ന് പടിഞ്ഞാറോട്ടും. രണ്ടും ഒരു കാറ്റിനാല്‍ നീങ്ങുന്നു. കാറ്റിന്റെ ഗതിയല്ല ലക്ഷ്യം നിര്‍ണയിക്കുന്നത്, റിച്ച് കപ്പല്‍ പായ ആണ് ദിശ നിശ്ചയിക്കുന്നത്.
കടലില്‍ പടകുകള്‍ നീങ്ങുന്നത്‌ ആദ്യമായി കാണുന്ന മനുഷ്യന്‍ ഒരേ കാറ്റിനാല്‍ ഇതെങ്ങനെ സംഭവിക്കുന്നു ന്നു അത്ഭുതപ്പെടും. ഒരേ കാറ്റിനാല്‍ പടകുകള്‍ വ്യത്യസ്ത ദിശകളിലേക്ക് നീങ്ങുന്നു!

പായയുടെയും കാറ്റിന്റെയും തത്വം യാക്കോബ് തന്റെ ലേഖനത്തില്‍ പറയുന്നു (1:2-12). ചിലയാളുകള്‍ സാഹചര്യത്തിന്റെ പിടിയില്‍ പെട്ട് നിരാശയിലേക്കും നാത്തിലേക്കും സഞ്ചരിക്കുന്നു. പ്രശ്നങ്ങള്‍ വരുന്നു ... പരാജയം ... നിരാശ .. ദുരിതം ..അങ്ങനെ ജീവിതം അവസാനിക്കുന്നു. മറ്റു ചിലര്‍ അതെ സാഹചര്യങ്ങളില്‍ കൂടെ കടന്നുപോകുന്നു. പക്ഷേ അവര്‍ സഹിഷ്ണുഉള്ളവര്‍ ആകുകയും പക്വത പ്രാപിക്കുകയും ചെയ്യുന്നു. സകല പരീക്ഷകളും ജയിച്ച് അവര്‍ കൂടുതല്‍ ശക്തരും മൂര്ച്ചയുള്ളവരും ആയിത്തീരുന്നു.
വ്യത്യാസം അവരുടെ മനോഭാവമാണ്.

സ്വന്തം സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടിയും സുഖങ്ങള്‍ക്ക് വേണ്ടിയും പായുന്ന മനുഷ്യന്‍ പരീക്ഷകളിലും പ്രശ്നങ്ങളിലും അകപ്പെടുകയും അവരുടെ പടകു തകര്‍ന്നുപോകയും ചെയ്യും. എന്നാല്‍ ദൈവത്തില്‍ മനസ്സുപ്പിക്കുന്ന മനുഷ്യന്‍ ദൈവത്തെ പിന്തുടര്‍ന്ന് അവന്റെ ലക്ഷ്യത്തില്‍ എത്തിച്ചേരും.

നിങ്ങളുടെ കപ്പല്‍ പായ എങ്ങോട്ടാണ് ഉറപ്പിച്ചിരിക്കുന്നത്?

സങ്കീര്‍ത്തനം 28

Posted by Prince Mathew Saturday, July 25, 2009

സങ്കീര്‍ത്തനം 28


അന്ധകാരതിന്റെയും നിരാശയുടെയും നടുവില്‍ ഒരു പ്രാര്‍ത്ഥന.

1. അപേക്ഷ (വാക്യം 1,2) ഞാന്‍ വിളിച്ചപേക്ഷിക്കുന്നു.

  • മൗനം. മിണ്ടാതിരിക്കരുതേ. ദൈവം ഉത്തരം നല്‍കേണ്ട ഏറ്റവും അത്യാവശ്യ സമയമിതാണ്.
  • എന്റെ യാചന (വാ. 2). ദൈവം നിരസിക്കുകയില്ല എന്ന വിശ്വാസം. യാചനകള്‍ എന്ന ബഹുവചന രൂപം അനേകഅപേക്ഷകള്‍ സമര്‍പ്പിച്ചു എന്നതിന്റെ തെളിവാണ്.
2. പരാതി (വാ. 3-5).
  • അവരുടെ ക്രിയ. (വാ.3,4). അകൃത്യം. അവര്‍ അകൃത്യം പ്രവര്‍ത്തിക്കുന്നവരും ദുഷ്ടത ചെയ്യുന്നവരുമാണ്.
  • അവരുടെ അന്ത്യം (വാ. 5). അവന്‍ അവരെ ഇടിച്ചുകളയും. എത്ര ഭയാനകമായ അന്ത്യം.
3. സ്തുതി. (വാ. 6-9). പാട്ടോടെ ഞാന്‍ അവനെ സ്തുതിക്കും (വാ. 7).
  • ഉത്തരം ലഭിച്ചു(വാ. 6). യാചന കേട്ടിരിക്കുന്നു. വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥനയ്ക്ക് മറുപടി നിശ്ചയമാണ്.
  • സഹായം ലഭിച്ചു(വാ. 7,8). നന്മയുടെ ഏറ്റുപറച്ചില്‍. ദൈവത്തില്‍ നിന്നും ശക്തിയും സഹായവും ലഭിച്ചവര്‍അതേറ്റുപറയണം.
  • സമാധാനം ലഭിച്ചു(വാ. 9). എന്നേക്കും വഹിക്കും. അതേ ദൈവം തന്റെ ജനത്തെ എന്നേക്കും നടത്തുന്നവനാണ്. സകല ബുദ്ധിയേയും കവിയുന്ന സമാധാനം അവന്‍ നല്‍കുന്നവനാണ് (ഫിലി. 4:6). അവന്‍ അവരുടെ ഇടയനായിഅവരെ എന്നേക്കും നടത്തും (സങ്കീര്‍. 23).
എത്ര ഉദാത്തമായ ജീവിതമാണത്.



താഴ്‌വരയില്‍ "കൂടി" നടക്കുക

ഭവനത്തില്‍ "വസിക്കുക"

മാത്യു പാലത്തുങ്കല്‍



വിഖ്യാത സുവിശേഷകനും ഗ്രന്ഥകാരനുമായ ചാള്‍സ്‌ അല്ലന്‍ തന്റെ "ഗോഡ്സ്‌ സൈക്യാട്രി" എന്ന ഗ്രന്ഥത്തില്‍ തന്റെ ശുശ്രൂഷാ വേളയില്‍ നടന്ന ഒരു സംഭവം വിവരിച്ചിട്ടുണ്ട്‌. ഒരിക്കല്‍ ഒരു ബിസ്സിനസുകാരന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നു. കഠിനാധ്വാനംകൊണ്ട്‌ ഒരു സ്ഥാപനത്തിന്റെ തലപ്പത്ത്‌ എത്തിയ വ്യക്തിയാണയാള്‍. എന്നാല്‍ അയാള്‍ക്കിപ്പോള്‍ സമാധാനമില്ല. രാത്രിയില്‍ ഉറങ്ങാന്‍ കഴിയുന്നില്ല. ബിസ്സിനസില്‍ ശ്രദ്ധിക്കാനും കഴിയുന്നില്ല. ഒരുപാടു ഡോക്ടര്‍മാരെ കണ്ടു, ധാരാളം മരുന്നുകള്‍ കഴിച്ചു, ഒരു ഫലവുമില്ല. ഒടുവില്‍ ഒരു ശുശ്രൂഷകനെ കാണാന്‍ അയാളുടെ ഡോക്ടര്‍ ഉപദേശിച്ചു. അങ്ങനെയാണ്‌ അല്ലനെ കാണാന്‍ അയാള്‍ എത്തിയത്‌.

പാസ്റ്റര്‍ അയാള്‍ പറയുന്നത്‌ സശ്രദ്ധം കേട്ടു. എന്നിട്ട്‌ ഒരു കടലാസെടുത്ത്‌ ഒരു കുറിപ്പടി എഴുതി അയാളെ ഏല്‍പിച്ചു. ഇരുപത്തി മൂന്നാം സങ്കീര്‍ത്തനമാണ്‌ അദ്ദേഹം എഴുതിയത്‌, ഏഴു ദിവസത്തേക്ക്‌ ദിവസം അഞ്ചു പ്രാവശ്യം വീതം താന്‍ നിര്‍ദ്ദേശിക്കുന്നതുപോലെ തന്നെ അതു സേവിക്കണമെന്നദ്ദേഹം നിഷ്കര്‍ഷിച്ചു. അതിരാവിലെ ഉണരുമ്പോള്‍ ആദ്യം വായിക്കേണ്ടത്‌ അതാണ്‌. വെറുതെ വായിച്ചു വിട്ടാല്‍ പോരാ, മനഃപാഠം ചൊല്ലുകയും അരുത്‌. ശ്രദ്ധാപൂര്‍വ്വം, ധ്യാനപൂര്‍വ്വം, പ്രാര്‍ത്ഥനാപൂര്‍വ്വം വായിക്കണം. ഓരോ വാക്കും ആത്മാവിനെ സ്പര്‍ശിക്കണം. പ്രഭാത ഭക്ഷണത്തിനുശേഷവും, ഉച്ചഭക്ഷണത്തിനുശേഷവും, അത്താഴത്തിനുശേഷവും, ഒടുവില്‍ കിടക്കാന്‍ പോകുന്നതിനുമുമ്പും ഇപ്രകാരം വായിക്കണം. അയാള്‍ അതനുസരിച്ചു, ഒരാഴ്ച കഴിയും മുമ്പ്‌ അയാളുടെ സ്ഥിതി മെച്ചപ്പെട്ടു.1

ഇരുപത്തി മൂന്നാം സങ്കീര്‍ത്തനം ഒരു ചിന്താസരണിയാണ്‌, ഒരു ജീവിത ശൈലിയാണ്‌. ഇടയനായ കര്‍ത്താവിനോടൊപ്പം നടക്കുന്നതിന്റെ സുരക്ഷിതത്വവും സന്തോഷവും ഭക്തിപൂര്‍വമായ അനുസരണവും അതു നമ്മിലുളവാക്കും.

ഇടയനോടൊപ്പം സഞ്ചരിക്കുന്ന ആടിന്റെ യാത്രയാണ്‌ സങ്കീര്‍ത്തനത്തിന്റെ ചിന്താവിഷയം. യാത്രയിലൊരിക്കല്‍ ആടിന്‌ കൂരിരുള്‍ താഴ്‌വരയിലൂടെ കടക്കേണ്ടി വരുന്നുണ്ട്‌. എങ്കിലും അതിനു ഭയമില്ല. കാരണം, അതൊരു "കടന്നുപോക്ക്" മാത്രമാണ്‌. സങ്കീര്‍ത്തനക്കാരന്‍ പറയുന്നത്‌, താന്‍ കൂരിരുള്‍ താഴ്‌വരയിലൂടെ "നടക്കുന്നു" എന്നാണ്‌, അവിടെ 'വസിക്കുന്നു' എന്നല്ല. അവന്‍ "വസിക്കുന്നത്‌" താഴ്‌വരയിലല്ല, യഹോവയുടെ ആലയത്തിലാണ്‌.

നമ്മില്‍ പലരും താഴ്‌വരയില്‍ വസിക്കുകയും ആലയത്തിലൂടെ കടക്കുകയുമാണ്‌. പ്രശ്നങ്ങളുടെ താഴ്‌വരയില്‍ എത്തുമ്പോള്‍ അവിടെ സ്ഥിരവാസമാണ്‌ നാം പ്രതീക്ഷിക്കുന്നത്‌. താഴ്‌വര കടന്നുപോകാനുള്ള വഴിയാണ്‌, പാര്‍ക്കാനുള്ള ഇടമല്ല. പര്‍വത പ്രദേശങ്ങളിലെ ഉടുങ്ങിയ താഴ്‌വരകളില്‍ നട്ടുച്ചയ്ക്കുപോലും സൂര്യപ്രകാശം കടന്നുചെല്ലുകയില്ല. വന്യമൃഗങ്ങളുടെ വിഹാര ഭൂമിയായിരിക്കും അത്തരം സ്ഥലങ്ങള്‍. എങ്കിലും മലമുകളിലെ വിശാലമായ പുല്‍മേടുകളിലേക്ക്‌ ആടുകളെ നയിക്കുവാന്‍ ഇടയന്‌ ഇതല്ലാതെ വേറെ വഴിയില്ല. നിത്യമായി പാര്‍ക്കുവാനുള്ള ആലയത്തില്‍ എത്തുവാനുള്ള പാത ഈ താഴ്‌വരയിലൂടെയാണ്‌. എങ്കിലും കൂരിരുള്‍ താഴ്‌വര അപകടരഹിതമായി തരണം ചെയ്യുവാന്‍ കഴിയുന്നത്‌ ഇടയന്റെ സാന്നിധ്യം ഉള്ളതിനാലാണ്‌. "നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ." അത്‌ അത്ഭുതവുമല്ല, കാരണം, താഴ്‌വരയിലൂടെ നടത്തുകയെന്നത്‌ ഇടയന്റെ പദ്ധതിയുടെ ഭാഗമാണ്‌. അതിനാല്‍ അവന്‍ ആടിന്റെ മുമ്പില്‍ തന്നെയുണ്ടാകും.

നമ്മുടെ ജീവിതത്തില്‍ വിവിധങ്ങളായ കൂരിരുള്‍ താഴ്‌വരയിലൂടെ നാം കടക്കേണ്ടി വന്നേക്കാം: രോഗം, വിവിധ പ്രയാസങ്ങള്‍, പ്രിയപ്പെട്ടവരുടെ വേര്‍പാട്‌, സാമ്പത്തിക പ്രതിസന്ധികള്‍, തെറ്റിദ്ധരിക്കപ്പെടുന്ന അവസ്ഥ, തെറ്റായ ആരോപണങ്ങള്‍ എന്നിവ. എന്നാല്‍ ഇത്തരം താഴ്‌വരകളുടെ വക്കിലെത്തുമ്പോള്‍ര്‍ക്കുക, അതിനപ്പുറം വിശാലമായ ഒരു മേച്ചില്‍പുറമുണ്ട്‌. താഴ്‌വര താണ്ടുന്നത്‌ നാം തനിയെ അല്ല, ഇടയന്‍ മുമ്പില്‍ നടക്കുന്നുണ്ട്‌. ഒരു ഇടയനും ആടിനെ തനിയെ വിടുകയില്ല.

"ഞാന്‍ യഹോവയുടെ ആലയത്തില്‍ ദീര്‍ഘകാലം വസിക്കും." താഴ്‌വര തരണം ചെയ്യുന്ന ആട്‌ പിന്നീട്‌ വിരിച്ചൊരുക്കിയ മേശയുള്ള, നിറഞ്ഞുകവിയുന്ന പാനപാത്രമുള്ള യജമാനന്റെ ഭവനത്തില്‍ നിത്യമായി വസിക്കും. ഈ കാഴ്ചകള്‍ മുന്‍പിലുള്ളവരാണ്‌ താഴ്‌വര സന്തോഷപൂര്‍വ്വം തരണം ചെയ്യുന്നത്‌. യഹോവയുടെ ഭവനം ആടിന്റെ സ്വന്തമാണ്‌. അവിടെ അന്യനായിട്ടല്ല അവന്‍ വസിക്കുന്നത്‌, അതിഥിയായിട്ടോ, അവകാശിയായിട്ടോ ആണ്‌.

"ഹോം സ്വീറ്റ്‌ ഹോം" എന്ന വിഖ്യാത ഗാനം രചിച്ച ജോള്‍ ഹൊവാര്‍ഡ്‌ പെയ്ന്ന്‌ സ്വന്തമായി ഒരു ഭവനമില്ലായിരുന്നു. കടുത്ത ഏകാന്ത അദ്ദേഹം അനുഭവിച്ചു. ഒരിക്കല്‍ ഒരു നഗരത്തില്‍ വെച്ച്‌ ഏകാന്ത അസഹനീയമായപ്പോള്‍ അദ്ദേഹം നഗരപ്രാന്തത്തിലേക്കു നടക്കുവാനാരംഭിച്ചു. പെട്ടെന്ന്‌ ശക്തമായ കാറ്റും മഴയു ആരംഭിച്ചു. അദ്ദേഹം ഓടി അടുത്തു കണ്ട ഒരു വീടിന്റെ പോര്‍ച്ചില്‍ കയറി നിന്നു. അല്‍പം കഴിഞ്ഞപ്പോള്‍ ആ വീടിനുള്ളില്‍ വിളക്കുകള്‍ തെളിഞ്ഞു. ഒപ്പം പിയാനോയിലൂടെ മധുരമായ സംഗീതം ഒഴുകാനാരംഭിച്ചു. ആ വീട്ടിലുള്ളവര്‍ ചേര്‍ന്ന്‌ ഒരു ഗാനമാലപിക്കുവാനാരംഭിച്ചു. അവര്‍ പാടിയ പാട്ട്‌ ഏതെന്നോ? "ഹോം സ്വീറ്റ്‌ ഹോം." പെയ്നിന്‌ ഉണ്ടായ സന്തോഷം അവര്‍ണ്ണനീയമായിരുന്നു. അധികം കഴിഞ്ഞില്ല, ആ ഭവനത്തിന്റെ വാതിലുകള്‍ തുറക്കപ്പെട്ടു. കുടുംബനാഥന്‍ ഇരുകരങ്ങളും നീട്ടി ആ അപരിചിതനെ വീട്ടിലേക്കു സ്വാഗതം ചെയ്തു. "ഹോം സ്വീറ്റ്‌ ഹോം" എന്നതിന്റെ അര്‍ത്ഥം പാട്ടുകാരന്‍ ശരിക്കും ഗ്രഹിച്ചു.2

കൂരിരുള്‍ താഴ്‌വരയിലൂടെ നടന്നു തളര്‍ന്ന തന്റെ പൈതലിനെ ദൈവം ഭവനത്തിലേക്കു സ്വീകരിക്കുന്നത്‌ ഇപ്രകാരമായിരിക്കും: "വരിക, എന്റെ ഭവനത്തില്‍ ന്നു ദീര്‍ഘകാലം വസിക്കുക."



1. Charles L. Allen, God’s Psychiatry, Old Tappan, NJ.: Fleming H. Revell Co., nd. pp. 13, 14.

2. R. L. Moyer, The Psalm of Psalms, Minneapolis, MN.: Wilson Press, 1945, p. 87.



യൂഫ്രട്ടീസ് നദി

Posted by Prince Mathew Tuesday, June 30, 2009


യൂഫ്രട്ടീസ്. നദി തുര്‍ക്കിയുടെ കിഴക്കുള്ള മലകളില്‍നിന്നും ഉത്ഫവിച്ചു പേര്‍ഷ്യന്‍ ഗള്‍ഫില്‍ പതിക്കുന്നു. ബൈബിളിലെ അതിപുരാതന നദിയാണ് യൂഫ്രട്ടീസ്. ഇവിടെ കാണുന്ന ഫോട്ടോ വടക്കന്‍ സിറിയയില്‍ നിന്നുംഎടുത്തതാകുന്നു.

Filadelfia Geethangal

Posted by Prince Mathew Thursday, June 18, 2009

Filadelfia Geethangal: NRI Malayalee's can now sing their favourite songs

Atlanta: A new transliterated song book was released by Priscilla's Christian Bookstore, Atlanta for the expatriate Keralites especially for the new generations who are unable to read Malayalam alphabets. It contains over 1500 old and new Christian devotional songs indexed for different occasions. Deluxe resin binding with gilted edge make the book more attractive. Pages:993. For more information contact: petjojen@gmail.com

DR. RALPH WINTER WENT TO BE WITH THE LORD

Posted by Prince Mathew Monday, June 15, 2009

Dr. Ralph Winter, recognized by TIME magazine in 2004 as one of America's 25 most influential evangelicals, has died. He was 84. Winter died Wednesday, 20 May at his home in Pasadena after a seven-year battle with multiple myeloma and after additional struggles with lymphoma since early February.

Many of the accomplishments of Ralph Winter's long career as a missionary, mission professor and "mission engineer" stemmed from his conviction that Christian organizations accomplish more when they cooperate in strategic ways. It was at the 1974 Lausanne International Congress on World Evangelization that Winter shared the concept of "unreached people groups" that significantly influenced evangelical mission energies ever since.

Nepal Releases “Innocent” Missionary After 9 Years Prison

Posted by Prince Mathew Saturday, June 13, 2009

Nepal Releases “Innocent” Missionary After 9 Years Prison


KATHMANDU, NEPAL (Worthy News)-- A Christian missionary, who was “falsely accused of murder” has been released from a prison in Nepal after serving nine of a 20-year sentence, his mission group said Monday, June 1.

Gospel for Asia (GFA) said Nepalese missionary Manja Tamang was freed Friday, May 29, on Nepal's Republic Day along with 13 others in his prison and 120 from jails around the country.

Manja was reunited with his wife Rati and their two children soon afterwards and welcomed “back to freedom” local leaders and other pastors from both Nepal and India, GFA said.

“His release was the cause of celebration among Christians in Nepal” and GFA the group added in a statement. “We rejoice that our faithful brother has been released from prison," said GFA President K.P. Yohannan speaking from his office in Carrollton Texas, from where the group coordinates projects.

Please wait ... He is working for you

Posted by Prince Mathew Tuesday, June 9, 2009

Please wait ... He is working for you

But how long?

Most of us are not comfortable with waiting. We live in a world of speed. Everyone is hurrying to get what they long for and achieve higher goals. We will be uncomfortable and disappointed when we do not get them at the desired time. We want everything in our time, in our way, and for our satisfaction.

But look to the Bible. From Genesis to Revelation we see people are waiting.

Abraham waited for 25 years to have a child … Jacob waited 21 years to get his reward … Joseph waited for 13 years to get out of the dungeon and get his dreams fulfilled … Moses waited 40 years (in the hot desert) to be used by God … David waited 13 years in caves, wilderness and even in a pit (Psalms 40) to be enthroned … Daniel waited… Peter waited in jail … Paul waited in jail … John waited in the island of Patmos … and they were lifted up by the Lord in due time (1 Peter 5:6).

They did not rush God. They were gentle enough to wait for the Lord. Do you know that the Hebrew word for wait and hope are same? The word means ‘cord’ and the verb is ‘to bind’. When you wait for the Lord you are bound to God by a cord. Then you are seeing him always even when you wait for him. That is why David says, “I have set the LORD always before me: because he is at my right hand, I shall not be moved.” Even when I wait for the Lord He is right before me and I look to His face with expectation.

So your waiting is not an act of vain expectation. You see Him, watch His every movement and waiting for His right time to act for you. While you are waiting you are “Casting all your care upon him; for he cares for you.” You leave your problems to him and he will bless you indeed.

Mathew Palathunkal

Solution for the translations

Posted by Prince Mathew Thursday, June 4, 2009


Gilgal Creations


In an era, where technology has shrunk the distance, professional service from any corner of the globe is just a mouse click away. If you are looking for pre-press support in publishing, welcome to the creative world of Gilgal Creations. We offer hassle- free publishing solutions from Desk Top Publishing,Translation, Editing, Designing and Printing.Trust us with your publishing need of any magnitude and see our expertise working to your advantage round the clock.

www.gilgalcreations.com

ARE YOU SAVED?

If you do not know Jesus Christ as your Saviour, you can now!

  • God knows you and loves you and has a plan for you (John 3:16; 10:10)
  • Man is sinful and separated from God (Romans 3:23)
  • Sin has its price and that is death (Romans 6:23)
  • But Jesus paid the price. He died on the cross in your stead (Romans 5:8) that you will live.
  • Salvation is free (Ephesians 2:8-9) for those who accept it.
  • You must accept what Jesus has done for you and receive Him as your Saviour (John 14:6; 1:12; Revelation 3:20).
  • Pray: "Heavenly Father, forgive me of my sins. Jesus, come into my life. Lord, I give myself to you. Help me to live for you. Thank you. In the name of Jesus, amen."
  • Read you Bible daily, and pray to your heavenly father for the needs of life.